എന്തുകൊണ്ടാണ് ഇത്രയധികം ക്രൈസ്തവ സഭകൾ?
ലോകത്തിൽ ധാരാളം സഭകളുണ്ട്; ഓരോന്നിനും വ്യത്യസ്തമായ പാരമ്പര്യങ്ങളും ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. നാം ഏതിൽ ചേരണം?
കത്തോലിക്ക, ഓർത്തഡോക്സ്, ബാപ്റ്റിസ്റ്റ്, ലൂഥറൻ, മെഥഡിസ്റ്റ്, പ്രെസ്ബിറ്റേറിയൻ... ഡസൻകണക്കിനു പ്രധാന ക്രൈസ്തവ സഭാവിഭാഗങ്ങളുണ്ട്; പല സഭകളും ആചാരങ്ങളിലും വിശ്വാസങ്ങളിലുമുള്ള വ്യത്യാസങ്ങൾ എടുത്തുകാട്ടി മറ്റു സഭകളിൽനിന്ന് അകലം പാലിക്കാറുണ്ട്.
ഓരോരുത്തർക്കും തനിക്ക് ഏറ്റവും യോജിച്ച സഭയിൽ ചേരാൻ കഴിയുംവിധം വ്യത്യസ്ത സഭകൾ ഉണ്ടായിരിക്കുന്നത് ക്രിസ്തുമതത്തിനു നല്ലതാണോ?
ക്രിസ്ത്യാനികൾക്കിടയിലെ ഭിന്നതകൾ അപ്പൊസ്തലനായ പൗലൊസിന്റെ കാലത്തുതന്നെ ആരംഭിച്ചു. കൊരിന്തിലെ സഭയ്ക്ക് അവൻ എഴുതിയത് ഇതാണ്.
12അതായത്, നിങ്ങളിൽ ചിലർ “ഞാൻ പൗലോസിന്റെ ആൾ” എന്നും മറ്റുചിലർ “ഞാൻ അപ്പൊല്ലോസിന്റെ ആൾ” എന്നും വേറെചിലർ “ഞാൻ പത്രോസിന്റെ1:12 മൂ.ഭാ. കേഫാവിന്റെ ആൾ” എന്നും ഇനിയും ചിലർ “ഞാൻ ക്രിസ്തുവിന്റെ ആൾ” എന്നും പറയുന്നു.13ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നോ? പൗലോസാണോ നിങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്? പൗലോസിന്റെ നാമത്തിലോ നിങ്ങൾ സ്നാനം സ്വീകരിച്ചത്?( 1 കൊരിന്ത്യർ 1:12-13 )
അതിനാൽ നമുക്കു സ്വയം ചോദിക്കാം: ബാപ്റ്റിസ്റ്റുകാരാണോ നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്? അല്ലെങ്കിൽ, ലൂഥറിന്റെ നാമത്തിലാണോ നിങ്ങൾ സ്നാനം ഏറ്റത്?
ആചാരങ്ങളിലെ വിശദാംശങ്ങൾ, ത്രിത്വത്തിന്റെ നിർവചനം, ദൈവത്തിന്റെ നാമം, ആരെ അപ്പൊസ്തലൻ എന്നു വിളിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളിൽ ക്രിസ്ത്യാനികൾ തർക്കിച്ചുകൊണ്ടേയിരിക്കുന്നു... പല തത്ത്വചിന്തകരും ജ്ഞാനികളും ബൈബിൾ വായിച്ച് ചില വാക്യങ്ങളുടെയും അധ്യായങ്ങളുടെയും അർഥത്തെച്ചൊല്ലി തർക്കിക്കുന്നു. എന്നാൽ നമ്മുടെ മാനുഷിക ജ്ഞാനം നമ്മെ എവിടേക്കു നയിക്കും?
20ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ തത്ത്വജ്ഞാനി എവിടെ? ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലേ?( 1 കൊരിന്ത്യർ 1:20 )
നമ്മുടെ മാനുഷിക ജ്ഞാനവും, ബൈബിളിൽനിന്നു ചികഞ്ഞെടുത്തതാണെങ്കിൽപ്പോലും, വിശിഷ്ടമായ ഒരു കൂട്ടം വിശ്വാസങ്ങളും നമ്മെ സഹായിക്കുകയില്ല.
25അപ്പോൾത്തന്നെ യേശു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു.( മത്തായി 11:25 )
ഓരോ ക്രൈസ്തവ സഭാവിഭാഗവും സ്വന്തം വിശ്വാസങ്ങൾ സ്വീകരിക്കുകയും സഭകളും അവയുടെ നേതാക്കളും പിന്തുടരേണ്ട നയങ്ങളും ആചാരങ്ങളും സ്ഥാപിക്കുകയും ചെയ്യുന്നു. എന്നാൽ അതെല്ലാം ഒരേ കാര്യത്തിലേക്കാണു നയിക്കുന്നത് – വേർപിരിയൽ. വേറിട്ട സഭകൾ ഉണ്ടായിരിക്കുന്നത് ക്രിസ്തുമതത്തെ എങ്ങനെ ബാധിക്കുന്നു?
25യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള എല്ലാരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച പട്ടണമായാലും ഭവനമായാലും അവയും നിലനിൽക്കുകയില്ല.( മത്തായി 12:25 )
ഒരു ലക്ഷ്യത്തിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ, വഴിയിലെ തടസ്സങ്ങൾക്കു നാം അമിതശ്രദ്ധ നൽകാറില്ല. തടസ്സങ്ങളെയും അവയെ നേരിടാനുള്ള വിവിധ മാർഗങ്ങളെയും കുറിച്ചു ചർച്ച ചെയ്യുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പകരം, ലക്ഷ്യത്തിൽ കണ്ണുനട്ട് നാം മുന്നോട്ടു പോകുന്നു. ശരിയായ രീതിയിൽ കുരിശു വരയ്ക്കുന്നത് എങ്ങനെ, സ്നാനത്തിന്റെ ശരിയായ നടപടിക്രമം എന്ത് എന്നിങ്ങനെയുള്ള ചർച്ചകൾക്കും ഇതുതന്നെ ബാധകമാണ്. ഈ ചർച്ചകൾ നമ്മെ വേർപിരിക്കാനും പ്രധാന കാര്യത്തിൽനിന്നു ശ്രദ്ധ തിരിക്കാനും അനുവദിക്കരുത്.
10സഹോദരങ്ങളേ, നിങ്ങളുടെ ഇടയിൽ ഒരു ഭിന്നതയുമില്ലാതെ, തികഞ്ഞ ഐകമത്യം പാലിച്ചുകൊണ്ട് നിങ്ങൾ ഒരേ മനസ്സും ഒരേ ചിന്തയും ഉള്ളവരായിരിക്കാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു.30അവിടന്നുമുഖേനയാണ് നിങ്ങൾ ക്രിസ്തുയേശുവിലായിരിക്കുന്നത്. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയിത്തീർന്നു.( 1 കൊരിന്ത്യർ 1:10,30 )
അങ്ങനെയെങ്കിൽ നാം ഒരു സഭയിലും ചേരേണ്ടതില്ലേ? അങ്ങനെയല്ല. ഒരു സഭയിൽ ചേരുന്നത് പ്രസംഗത്തിലൂടെ ദൈവവചനം പഠിക്കാൻ നിങ്ങളെ സഹായിക്കുന്നു.
21ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തെ അറിഞ്ഞില്ല; അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനത്താൽ, വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തംമുഖേന രക്ഷിക്കാൻ അവിടത്തേക്കു പ്രസാദം തോന്നി.( 1 കൊരിന്ത്യർ 1:21 )
ഓർക്കുക, സഭ ഒരു കെട്ടിടമല്ല, സഭ ജനങ്ങളാണ്. ദൈവത്തിന്റെ ജനവും ദൈവത്തിന്റെ ആലയവും.
16നിങ്ങൾ ദൈവത്തിന്റെ ആലയമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ?( 1 കൊരിന്ത്യർ 3:16 )
ഒരു സഭാംഗമെന്ന നിലയിൽ, നിങ്ങളുടെ സ്വന്തം ജീവിതത്തിനും ഹൃദയത്തിനും ആത്മാവിനും ശരിയായ അടിസ്ഥാനം – യേശുക്രിസ്തു – നിലനിർത്തുകയും ഉറപ്പാക്കുകയും വേണം.
11യേശുക്രിസ്തു എന്ന അടിസ്ഥാനം ഇട്ടുകഴിഞ്ഞിരിക്കുന്നു; മറ്റൊന്നിടാൻ ആർക്കും സാധ്യമല്ല.( 1 കൊരിന്ത്യർ 3:11 )
കൂടാതെ, പ്രത്യേക സഭാവിഭാഗങ്ങളെയോ വ്യക്തിഗത നേതാക്കളെയോ പിന്തുടരുന്നത് ഒഴിവാക്കുക. ഈ ലോകത്തിലെ ആളുകളെപ്പോലെ പെരുമാറരുത്.
4“ഞാൻ പൗലോസിന്റെ പക്ഷക്കാരൻ,” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ,” എന്നു മറ്റൊരാളും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലേ?5ആരാണ് അപ്പൊല്ലോസ്? ആരാണ് പൗലോസ്? നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് ഉപകരണങ്ങളായി കർത്താവു നിയോഗിച്ച ശുശ്രൂഷക്കാർമാത്രമല്ലേ? 6ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു; വളർത്തിയതോ ദൈവമാണ്. 7അതുകൊണ്ട്, നടുന്നവനൊ നനയ്ക്കുന്നവനൊ അല്ല മഹത്ത്വം, വളർച്ച നൽകുന്ന ദൈവത്തിന്നത്രേ.( 1 കൊരിന്ത്യർ 3:4-7 )
ഒപ്പം, പ്രധാന കാര്യത്തിൽ – ഏകനും ജീവനുള്ളവനുമായ ദൈവത്തിന്റെ യഥാർഥ പ്രതിരൂപമായ ക്രിസ്തുയേശുവിൽ – ശ്രദ്ധ കേന്ദ്രീകരിക്കാൻ എപ്പോഴും ജാഗ്രത പുലർത്തുക.
21അതുകൊണ്ട് ഇനിമേൽ മാനുഷികനേതാക്കന്മാരെക്കുറിച്ച് അഭിമാനംകൊള്ളാൻ പാടില്ല! സകലതും നിങ്ങൾക്കുള്ളതാണ്, 22പൗലോസോ അപ്പൊല്ലോസോ കേഫാവോ3:22 അതായത്, പത്രോസോ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരാനുള്ളതോ—എല്ലാം നിങ്ങളുടേത്; 23നിങ്ങളോ ക്രിസ്തുവിനുള്ളവർ, ക്രിസ്തു ദൈവത്തിനുള്ളവൻ.( 1 കൊരിന്ത്യർ 3:21-23 )
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.